കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുഭ സുന്ദരിയായി, ഇനി അഭിനയം പരീക്ഷിയ്ക്കാം

Google Oneindia Malayalam News

Miss South India contest
കൊച്ചി: തെക്കേഇന്ത്യയിലെ സുന്ദരിയെ കണ്ടെത്താന്‍ നടന്ന മത്സരത്തില്‍ കര്‍ണാടകകാരിയായ ശുഭ കിരീടം നേടി. പല സൗന്ദര്യ റാണിമാരും ചെയ്യുന്നതുപോലെ ഇനി വേണമെങ്കില്‍ ശുഭയ്ക്ക് ചലച്ചിത്ര ലോകത്ത് ഒന്ന് പയറ്റി നോക്കാം.

പതിനഞ്ച് സുന്ദരിമാരെ പിന്തള്ളിയാണ് ശുഭ ഹെയ്‌റോമാക്‌സ് മിസ്.സൗത്ത് ഇന്ത്യ പട്ടം നേടിയത്. കേരളത്തിന്റെ ഗീതുക്രിസ്റ്റി ഒന്നാം റണ്ണറപ്പും ആന്ധ്രക്കാരി നികിതാ നാരായണ്‍ രണ്ടാം റണ്ണറപ്പുമായി.

2007ല്‍ ബാംഗ്ലൂരില്‍ നടന്ന മിസ് കോസ്‌മോസ് മാള്‍ 2008ലെ മിസ് യൂത്ത് മത്സരങ്ങളിലും ശുഭ സുന്ദരി പട്ടം നേടിയിട്ടണ്ട്.

ഒന്നാം റണ്ണറപ്പ് പട്ടം നേടിയ ഗീതു ക്രിസ്റ്റി കഴിഞ്ഞവര്‍ഷത്തെ മിസ് കേരള മത്സരത്തിലെ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. 2006ലെ മിസ് എസ്റ്റിലോ, 2007ലെ മിസ് ബസ്റ്റ് പേഴ്‌സണാലിറ്റി ബഹുമതികളും നേടിയിട്ടുണ്ട്. എം.ബി.എ.വിദ്യാര്‍ത്ഥിനിയാണ്.

മറ്റ് സമ്മാനങ്ങള്‍ നേടിയവര്‍: മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍,മിസ് ടാലന്റഡ്-പ്രിയങ്ക മോഹന്‍ (കേരളം) മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍-ഐശ്വര്യ മുരളീധരന്‍ (കേരളം) മിസ് ബ്യൂട്ടിഫുള്‍ ഫേസ്-ഗീതു ക്രിസ്റ്റി, മിസ് ബ്യൂട്ടിഫുള്‍ ഐസ്-മേഘ ചവാന്‍ (തമിഴ്‌നാട്), മിസ് കണ്‍ജീനിയാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍-നികിതാ നാരായണ്‍ (ആന്ധ്ര) മിസ് കാറ്റ് വാക്ക്-കൃതിക മാത്യു(ആന്ധ്ര), മിസ് പെര്‍ഫെക്ട് ടെന്‍-ദിവ്യ എം.എസ് (ആന്ധ്ര).

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X