ഇന്ത്യ ലോക ശക്തിയെന്ന് ഒബാമ

ഇന്ത്യാ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസമായ നവംബര്‍ എട്ട് തിങ്കളാഴ്ച രാവിലെ ഒമ്പതേമുക്കാലോടെയാണ് ഒബാമയു ഭാര്യ മിഷേലും രാഷ്ടപതി ഭവനില്‍ ഔദ്യോഗിക സ്വീകരണത്തിനായി എത്തിയത്. 21 ആചാര വെടികളോടെ യു എസ് പ്രസിഡണ്ടിനെ ഇന്ത്യ സ്വീകരിച്ചു. തുടര്‍ന്ന ഒബാമ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.
രാഷ്ട്രപതിഭവനില്‍ അദ്ദേഹത്തെ എതിരേറ്റത് പ്രസിഡണ്ട് പ്രതിഭ പാട്ടീലും ഭര്‍ത്താവ് ദേവീ സിംഹ് പട്ടേലുമാണ്. തുടര്‍ന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഹും ഭാര്യ ഗുര്‍ഷരണ്‍ കൗറും ഒബാമമാരെ സ്വീകരിച്ചു.
ഈ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധങ്ങള്‍ക്ക് ആഴത്തിലുള്ള പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുന്നതാണെന്ന് ഒബാമ പറഞ്ഞു.












Click it and Unblock the Notifications