യുഎന്‍ അംഗത്വത്തിന് പിന്തുണ: ഒബാമ

സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്ക് ആര്‍ഹതയുണ്ട്. ഐക്യരാഷ്ട്ര സമാധാന സേനയ്ക്ക് ഇന്ത്യ നല്‍കുന്ന സേവനം വിലപ്പെട്ടതാണെന്ന് ഒബാമ പറഞ്ഞു.
മുംബൈ തീവ്രവാദി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അമേരിക്ക പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തും. പാകിസ്ഥാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റാന്‍ അനുവദിയ്ക്കാനാവില്ല.
ലോകം വെല്ലുവിളികളിലൂടെ കടന്ന് പോവുകയാണ്. ഇത് നേരിടുന്നതിന് ഇന്ത്യ- അമേരിക്ക സഹകരണം അവശ്യമാണ്. കൃഷി, ഗവേഷണം, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ അമേരിക്ക ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇരു രാജ്യങ്ങളഇലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യാ- അമേരിക്ക സഹകരണത്തിന് കഴിയുമെന്ന് ഒബാമ പറഞ്ഞു.












Click it and Unblock the Notifications