ഡിസിസി കേന്ദ്രത്തില്‍ കോണ്‍. കാരുടെ തല്ല്
ആലപ്പുഴ: ആലപ്പുഴ ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തല്ല്. ആലപ്പുഴ നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കുന്നതിനിടെയാണ് തല്ല് നടന്നത്. എ, ഐ വിഭാഗങ്ങള്‍ ചേരി തിരിഞ്ഞാണ് തല്ല് നടത്തിയത്.
തല്ലിനിടയില്‍ വനിതാ കൗണ്‍സിലര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ബിനു ജേക്കബിനും പരിക്കേറ്റു. ഡി.സി.സി. ഓഡിറ്റോറിയത്തിന്റെ ജനാലച്ചില്ലുകളും കസേരകളും തകര്‍ത്തു. ബിനു ജേക്കബ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നവംബര്‍ ഏഴ് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ സംഭവം നടക്കുമ്പോള്‍ ഡി.സി.സി. പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ എം.എല്‍.എ., യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ അഡ്വ. സി.ആര്‍. ജയപ്രകാശ്, കെ.പി.സി.സി. എക്‌സിക്യൂട്ടീവംഗം അഡ്വ. ഡി. സുഗതന്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.
ആലപ്പുഴ നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി കൗണ്‍സിലര്‍ ജയലക്ഷ്മിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. തുടര്‍ന്ന് നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ആരു വേണമെന്ന് ഡി.സി.സി. പ്രസിഡന്‍റ്, യോഗത്തിനെത്തിയ 22 കൗണ്‍സിലര്‍മാരോട് ചോദിച്ചു. കൗണ്‍സിലര്‍മാര്‍ ഡി.സി.സി. സെക്രട്ടറി സുനില്‍ ജോര്‍ജിന്റെയും മുന്‍ നഗരസഭാ പ്രതിപക്ഷനേതാവ് തോമസ് ജോസഫിന്റെയും പേരുകള്‍ നിര്‍ദേശിച്ചു.
സമവായം ഉണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നടത്തി. വോട്ടെടുപ്പില്‍ തോമസ് ജോസഫിന് 16-ഉം സുനില്‍ ജോര്‍ജിന് ആറും വോട്ടുകിട്ടി. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനെത്തുടര്‍ന്ന് എ.എ. ഷുക്കൂര്‍ എം.എല്‍.എ. അടുത്ത മുറിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരുടെ യോഗത്തിനു പോയ സമയത്താണ് അക്രമം നടന്നത്. തിരഞ്ഞെടുപ്പ് നടത്തിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സുനില്‍ ജോര്‍ജിനെയും തോമസ് ജോസഫിനെയും അനുകൂലിക്കുന്ന രണ്ടു വിഭാഗങ്ങള്‍ യോഗം നടന്ന ഡി.സി.സി. ഹാളിലേക്ക് തള്ളിക്കയറി ഏറ്റുമുട്ടുകയാണുണ്ടായത്. അക്രമം തടയാന്‍ ചെന്നപ്പോഴാണ് വനിതാ കൗണ്‍സിലര്‍ക്ക് മര്‍ദനമേറ്റത്.












Click it and Unblock the Notifications