സിപിഎം അമ്പലപുഴയില്‍ വിമതനെ പ്രസിഡണ്ടാക്കി
അമ്പലപ്പുഴ: സിപിഎം അഗങ്ങള്‍ വിമത സ്ഥാനാര്‍ത്ഥിയെ പ്രസിഡണ്ടാക്കി. അങ്ങനെ പഞ്ചായത്ത് ഭരണം നേടി. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സി.പി.എം. ഔദ്യോഗിക സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്താക്കിവിജയിച്ച വിഎസ് പക്ഷക്കാരനായ വി. ധ്യാനസുതന്‍ ആണ് പഞ്ചായത്ത് പ്രസിഡണ്ടായത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലാണ് വിമതനെ പ്രസിഡന്റാക്കി സി.പി.എം ഭരണം നേടിയത്. കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന ഔദ്യോഗിക സ്ഥാനാര്‍ഥി ഇന്ദിരാ രാജപ്പനെ മൂന്നാം സ്ഥാനത്താക്കി 177 വോട്ടുകള്‍ക്കാണ് ധ്യാനസുതന്‍ വിജയിച്ചത്. കഴിഞ്ഞവര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പിലും ധ്യാനസുതന്‍ അട്ടിമറിവിജയം നേടിയിരുന്നു. അമ്പലപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന കെ. വിജയന്റെ മകനായ ധ്യാനസുതന്‍ മുമ്പ് ഒരുതവണ ഗ്രാമപ്പഞ്ചായത്തംഗമായിട്ടുണ്ട്. വി.എസ്. പക്ഷക്കാരനായ ഇദ്ദേഹം വി.എസ്.അനുകൂല പ്രകടനത്തിന്റെ പേരില്‍ നടപടിക്ക് വിധേയനായിട്ടുണ്ട്.












Click it and Unblock the Notifications