മാര്‍ട്ടിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
തിരുവനന്തപുരം: ലോട്ടറിപ്രശ്നത്തില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നിയമവകുപ്പുപദേശം നല്കി. നവംബര്‍ ഏഴ് ഞായറാഴ്ചയാണ് നിയമവകുപ്പ് സെക്രട്ടറി കെ. ശശിധരന് നായര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്നല്‍കിയത്.
ലോട്ടറി അഴിമതി സംബന്ധിച്ച കേസിലെ അന്വേഷണം ഊര്‍ജിതമാക്കുന്നതിനായി സര്‍ക്കാര്‍ ഡി.ജി.പി സിബി മാത്യൂസിന്റെ അധ്യക്ഷതയില്‍ നിരീക്ഷണ സംഘം രൂപീകരിച്ചിരുന്നു.
കേന്ദ്ര ലോട്ടറിനിയമത്തിലെ നാലാം വകുപ്പിന്റെ ലംഘനം മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് നടത്തിയിട്ടുണ്ടെന്ന് കേസുകള്‍ പരിശോധിച്ചപ്പോള്‍ തെളിഞ്ഞതായി നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റിസര്‍വ് ബാങ്കിന്റെയോ ഇന്ത്യന്‍ ബാങ്കേഴ്സ് കൗണ്‍സിലിന്റെയോ അംഗീകാരമുള്ള പ്രസ്സുകളില്‍ മാത്രമേ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കാന്‍ പാടുള്ളൂവെന്ന് നാലാം വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. വാളയാര്‍ ചെക്ക്പോസ്റ്റില്‍ പിടിച്ചെടുത്ത ടിക്കറ്റുകള്‍ ശിവകാശിയിലെ മഹാലക്ഷ്മി എന്ന പ്രസ്സിലാണ് അച്ചടിച്ചിട്ടുള്ളതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി പ്രസ്സിന് റിസര്‍വ് ബാങ്കിന്റെയോ ബാങ്കേഴ്സ് കൗണ്‍സിലിന്റെയോ അംഗീകാരമില്ല. ഇതുള്‍പ്പെടെയുള്ള സംഗതികളുടെ വെളിച്ചത്തില്‍, 1998-ലെ കേന്ദ്ര ലോട്ടറിനിയമത്തിലെ നാലാം വകുപ്പിന്റെയും 2010-ലെ ലോട്ടറിച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സാന്റിയാഗോ മാര്ട്ടിന്, ജോണ്‍ കെന്നഡി എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ തടസ്സങ്ങളൊന്നുമില്ലെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളതായി അറിയുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications