അസാധു യുഡിഎഫിനെ തുണച്ചു
ആലപ്പുഴ: മാവേലിക്കര നഗരസഭ ഭരണം യു.ഡി.എഫ് സ്വന്തമാക്കി. തുല്യ അംഗങ്ങളുള്ള കൗണ്‍സിലില്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നടന്ന വോട്ടില്‍ ഒരു എല്‍ഡിഎഫ് വോട്ട് അസാധുവായതാണ് യുഡിഎഫിനെ തുണച്ചത്.
ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ കോണ്‍ഗ്രസിലെ അഡ്വ. കെ.ആര്‍ മുരളീധരനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇവിടെ 13 അംഗങ്ങള്‍ വീതമാണുള്ളത്. വോട്ട് അസാധുവാക്കിയ എല്‍.ഡി.എഫ് അംഗം പിന്നീട് രാജിവെച്ചു. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫുകാരന്റെ വോട്ട് അസാധുവായത്. അയാളോട് രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയും അദ്ദേഹം രാജിക്കത്ത് മുനിസിപ്പല്‍ സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു












Click it and Unblock the Notifications