തൃശൂരില്‍ തീവണ്ടി അപകടം ഒഴിവായി
തൃശൂര്‍: യാത്രക്കാരുടെ സമയോചിത ഇടപെടല്‍മൂലം തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അപകടം ഒഴിവായി. പാളത്തില്‍ ഇരുമ്പുറെയില്‍ വിണ്ടുപൊട്ടി വിടവുണ്ടായതു യാത്രക്കാര്‍ കണ്ടതാണ് അപകടം ഒഴിവാകാന്‍ സഹായകമായത്.നവംബര്‍ ഏഴ് ഞായറാഴ്ച ആയിരുന്നു സംഭംവം. എറണാകുളം പാസഞ്ചര്‍ ഇതേ ട്രാക്കിലൂടെ സ്‌റ്റേഷന്‍വിട്ട ഉടനാണു വിള്ളല്‍ കണ്ടെത്തിയത്.
പൊട്ടി വേറിട്ട നിലയിലായിരുന്ന റെയില്‍, വണ്ടി കടന്നുപോയപ്പോള്‍ തെന്നിമാറാതിരുന്നതിനാല്‍ തലനാരിഴയ്‌ക്ക് അപകടത്തില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. ന്യൂഡല്‍ഹിയില്‍നിന്നുള്ള കേരളാ എക്‌സ്പ്രസ് എത്താന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ യാത്രക്കാര്‍ വിവരം സ്‌റ്റേഷന്‍ മാസ്‌റ്ററെ അറിയിച്ചു. തുടര്‍ന്ന് സ്‌റ്റേഷനില്‍ പ്രവേശിക്കാതെ തടഞ്ഞിട്ട വണ്ടി ട്രാക്ക് അറ്റകുറ്റപ്പണിക്കുശേഷമാണ് എത്തിയത്.












Click it and Unblock the Notifications