കയറിയും ഇറങ്ങിയും വിപണി
മുംബൈ: കയറിയും ഇറങ്ങിയുമായിരുന്നു നവംബര്‍ ഒമ്പത് ചൊവ്വാഴ്ച ഓഹരി വിപണി. ഒടുവില്‍ സെന്‍സെക്സ് 80 പോയന്റും നിഫ്ടി 28 പോയന്റും കയറി വിപണി ക്ലോസ് ചെയ്തു.
സെന്‍സെക്സ് 20,932.48 (+ 80.10)
നിഫ്ടി 6,301.55 (+ 28.35)
രാവിലെ ഐടി ഓഹരികള്‍ ഉയരങ്ങളിലേയ്ക്ക് കയറിയത് വിപണിയില്‍ ഉണര്‍വുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് എസ്‍ബിഐ യുടെ ലാഭ നഷ്ട കണക്കുകള്‍ വിപണിയെ നിരാശപ്പെടുത്തി. വന്‍തോതില്‍ ലാഭം ബുക്കുചെയ്യല്‍ ഉണ്ടായത് വിപണി 150ലേറെ പോയന്റ് താഴേയ്ക്ക് പോകാന്‍ ഇടയാക്കി.
ഏഷ്യന്‍, യൂറോപ്യന്‍ വിപണി മികച്ചതല്ലായിരുന്നതും ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചു. വിപണി അല്പം താഴേയ്ക്ക് പോയാലും അതിശയിയ്ക്കാനില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.












Click it and Unblock the Notifications