എഎസ്‌ഐ ലോഡ്ജില്‍ മരിച്ച നിലയില്‍
മൈസൂര്‍: മലയാളിയായ പൊലീസ് ഓഫീസര്‍ മൈസൂരിലെ സ്വകാര്യ ലോഡ്ജില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍.
കാലര്‍കോഡ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്്‌പെക്ടര്‍ പിവി തമ്പാനെ(50)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൈസൂരിലെ റസിഡന്‍സി ലോഡ്ജിലാണ് സംഭവം. ഒക്ടോബര്‍ 6ന് ശനിയാഴചയാണത്രേ തമ്പാന്‍ അവസാനമായി സ്റ്റേഷനില്‍ ചെന്നത്. അന്നു തന്നെ മൈസൂരിലെത്തി ലോഡ്ജില്‍ മുറിയെടുത്തിരുന്നു.
താന്‍ ഒരു കേസന്വേഷവുമായി ബന്ധപ്പെട്ട് എത്തിയതാണെന്ന് പറഞ്ഞ തമ്പാന്‍ ഇവര്‍ക്ക് കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ ലോഡ്ജ് അധികൃതര്‍ക്ക് നല്‍കിയിരുന്നു.
തിങ്കളാഴ്ചയാണ് മൈസൂര്‍ പൊലീസ് കാസര്‍ക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ തമ്പാന്‍ മരിച്ച വിവരം അറിയിച്ചത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.












Click it and Unblock the Notifications