ഒബാമ ഇന്തോനേഷ്യയിലേയ്ക്ക് തിരിച്ചു

വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ മീരാ ശങ്കര്‍, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ അദേഹത്തെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഇന്തോനേഷ്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് വ്യാഴാഴ്ച ദക്ഷിണ കൊറിയയിലേക്ക് തിരിക്കുന്ന അദ്ദേഹം ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് ജപ്പാനില്‍ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഫോറത്തിലും സംബന്ധിക്കും. 14ന് അദ്ദേഹം അമേരിക്കയില്‍ തിരിച്ചെത്തും.
അഗ്‌നി പര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഒബാമ ഇന്തോനേഷ്യന്‍ സന്ദര്‍ശനം മാറ്റിവയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അന്തരീക്ഷത്തില്‍ വ്യാപിച്ച പുകയും കരിയും ഒബാമാ സംഘത്തിന്റെ വിമാന വ്യൂഹങ്ങളുടെ സുരക്ഷ അപകടത്തിലാക്കുമോ എന്നായിരുന്നു ആശങ്ക.












Click it and Unblock the Notifications