കുറച്ച് കുതിരകളെ കിട്ടിയിരുന്നെങ്കില്‍.....:ഒബാമ

അദ്ദേഹം ഏറ്റവും കൂടുതല്‍ ആകൃഷ്ടനായത് നമ്മുടെ കുതിരപ്പടയിലും ഒട്ടകപ്പടയിലുമാണ്. രാഷ്ട്രപതിഭവനിലെ ആചാരപരമായ വരവേല്പിനിടെയാണ് രാഷ്ട്രപതിയുടെ അംഗരക്ഷകവിഭാഗമായ അശ്വാരൂഢസേനയിലേക്ക് ഒബാമയുടെ ശ്രദ്ധപോയത്. അശ്വാരൂഢസേനയാണ് ഒബാമയെ രാഷ്ട്രപതിഭവനിലേക്ക് ആനയിച്ചത്.
രാഷ്ട്രപതിയുമായുള്ള സ്വകാര്യസംഭാഷണത്തില്‍ കുതിരപ്പടയെ തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്ന് പറയുകയും ചെയ്തുവത്രേ. ഇതുമാത്രമല്ല ഏതാനും കുതിരകളെയും ഒട്ടകങ്ങളെയും കിട്ടിയാല്‍ കൊള്ളാമെന്ന് പറഞ്ഞുകളയുന്നത്രയും ആദ്ദേഹം നമ്മുടെ കുതിര, ഒട്ടകപ്പടയെ പ്രണയിച്ചുപോയെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയടക്കം സമീപത്തുണ്ടായിരുന്നവരില്‍ ഈ സംഭാഷണം ചിരിപടര്‍ത്തി. ഞായറാഴ്ച രാത്രിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന അത്താഴവിരുന്നിനെത്തിയ ഒബാമയെ സ്വീകരിച്ചത് അതിര്‍ത്തി സംരക്ഷണ സേനയുടെ ഒട്ടകപ്പടയായിരുന്നു.
30 അംഗ ഒട്ടകപ്പടയിലും ഒബാമ ഏറെ ആകൃഷ്ടനായി. ഒട്ടകപ്പടയുടെ ബാന്‍ഡുവാദ്യം കേട്ട ഒബാമ അതിശയകരം എന്നാണു വിശേഷിപ്പിച്ചത്. ഏതായാലും ഒബാമയുടെ ആഗ്രഹമനുസരിച്ച് ഏതാനും ഒട്ടകങ്ങളേയും കുതിരകളേയും വാഷിംഗ്ടണിലേക്ക് അയയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications