കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; വൈദികന്‍ കീഴടങ്ങി
ചെന്നൈ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജ് മുന്‍പ്രിന്‍സിപ്പല്‍ പോലീസിനു മുമ്പാകെ കീഴടങ്ങി.
കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഫാദര്‍ രാജരത്‌നം ആണ് തിരുച്ചിറപ്പള്ളി ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.
2006 മുതല്‍ 2008 വരെയുള്ള കാലയളവില്‍ പലതവണ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ മൂന്ന് ആഴ്ചകള്‍ക്കുമുമ്പാണ് രാജരത്‌നത്തിനെതിരെ കേസെടുത്തത്.
തുടര്‍ന്ന് രാജരത്‌നം ഒളിവില്‍പ്പോവുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ടതിനാല്‍ അധികൃതര്‍ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ നീക്കംചെയ്തിരുന്നു.
രാജരത്‌നം നവംബര്‍ മൂന്നിന് മുന്‍കൂര്‍ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണനയ്‌ക്കെടുത്ത ജസ്റ്റിസ് രാജസൂര്യ നവംബര്‍ എട്ടുവരെ നിബന്ധനകളോടെ ജാമ്യം നല്‍കി.
എന്നാല്‍ എട്ടിന് രാവിലെ തിരുച്ചിറപ്പള്ളി ഫോര്‍ട്ട് പോലീസില്‍ കീഴടങ്ങണമെന്ന് ഉത്തരവിട്ടു. അതേത്തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെയോടെ പോലീസ്‌സ്‌റ്റേഷനില്‍ കീഴടങ്ങിയത്. രാജരത്‌നത്തെ പൊലീസ് ഇരുപത് മിനിറ്റ് ചോദ്യംചെയ്തു.
കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറഞ്ഞ ആരോപണങ്ങള്‍ രാജരത്‌നം നിഷേധിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ശേഷം രാജരത്‌നത്തെ പൊലീ,് തിരുച്ചിറപ്പള്ളി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാനായി പോലീസ് അനുമതി തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കോടതി ചൊവ്വാഴ്ച ഉത്തരവിടും.












Click it and Unblock the Notifications