ചവാന്റെ രാജിക്കത്ത് സോണിയ സ്വീകരിച്ചു
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കുകയാണ്. ഈ അവസരത്തില്‍ ഫ്ലാറ്റ് വിവാദത്തെ സഭയില്‍ പ്രതിരോധിക്കുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം തന്ത്രപരമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തിയിരിക്കുന്നത്.
അശോക് ചവാന് ചൊവ്വാഴ്ച ഗവര്‍ണര്‍ക്കു രാജിക്കത്തു സമര്‍പ്പിക്കും. കേന്ദ്ര മന്ത്രി പൃഥ്വിരാജ് ചവാന് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന. സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
രാജി സന്നദ്ധത പ്രകടിപ്പിച്ച് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന് ചവാന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനം കഴിഞ്ഞ് ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.
മുംബൈയിലെ കൊളാബയിലുള്ള കണ്ണായ സ്ഥലത്ത് കാര്‍ഗില്‍ യോദ്ധാക്കള്‍ക്കും കുടുംബത്തിനുമായി നീക്കിവെച്ച ഭൂമിയില്‍ ക്രമംവിട്ട് വീടുകള്‍ സ്ഥാപിച്ചതും മുഖ്യമന്ത്രിയുടെ ഭാര്യമാതാവിനും അടുത്ത ബന്ധുക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മുന്‍പട്ടാള മേധാവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റും അവ പതിച്ചു നല്‍കിയതുമാണ് വിവാദമായത്.
ആദര്‍ശ് സൊസൈറ്റി കുംഭകോണത്തില്‍ മുഖ്യമന്ത്രിയുടെ പേരും ഉള്‍പ്പെട്ടതോടെ അദ്ദേഹത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദില്ലിയിലേക്ക് വിളിപ്പിച്ചാണ് രാജിക്കത്ത് വാങ്ങിയത്.