അഴിമതി: സുരേഷ് കല്‍മാഡിയും പുറത്തേയ്ക്ക്

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും കല്‍മാഡിയെ ഒഴിവാക്കാനാണ് ഹൈക്കമാന്റ് തീരുമാനം. കല്‍മാഡിയുടെ രാജി ഉടന്‍ സ്വീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി അറിയിച്ചു. സോണിയയുടെ നിര്‍ദേശപ്രകാരം കല്‍മാഡി രാജിക്കത്ത് സമര്‍പ്പിച്ചുവെന്നാണ് സൂചന.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കുകയാണ്. ഈ അവസരത്തില്‍ ഗെയിംസ് അഴിമിതി സംബന്ധിച്ച ആരോപണങ്ങളെ സഭയില്‍ പ്രതിരോധിക്കുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം തന്ത്രപരമായ ഇടപെടലാണ് ഇക്കാര്യത്തിലും നടത്തയിരിക്കുന്നത്.












Click it and Unblock the Notifications