അഞ്ച് കോര്‍പ്പറേഷനുകളിലും മേയര്‍മാര്‍ അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളിലെയും പുതിയ മേയര്‍മാര്‍ അധികാരമേറ്റു തിരുവനന്തപുരത്ത് എല്‍.ഡി.എഫിലെ അഡ്വ. കെ. ചന്ദ്രികയും കൊല്ലത്ത് എല്‍ .ഡി. എഫിലെ പ്രസന്ന ഏണസ്റ്റും കൊച്ചിയില്‍ യു.ഡി.എഫിലെ ടോണി ചമ്മണിയും തൃശൂരില്‍ യു.ഡി.എഫിലെ ഐ.പി. പോളും കോഴിക്കോട്ട് എല്‍ .ഡി.എഫിലെ പ്രൊഫ. എ.കെ. പ്രേമജവുമാണ് മേയര്‍മാരായി സ്ഥാനമേറ്റത്.
നൂറ് അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 51 പേരുടെ പിന്തുണയുമായാണ് സി.പി.എമ്മിലെ അഡ്വ. ചന്ദ്രിക മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി ലീലാമ്മ ഐസക്കിന് നാല്‍പ്പതും ബി.ജെ.പി. സ്ഥാനാര്‍ഥി ശ്രീജ മധുവിന് ആറും വോട്ട് ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. ആകെ 99 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. തിരുവനന്തപുരത്തെ മുട്ടട വാര്‍ഡില്‍ നിന്നാണ് ചന്ദ്രിക കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്.
കൊല്ലത്ത് 35 പേരുടെ പിന്തുണയുമായാണ് സി.പി.എമ്മിലെ പ്രസന്ന ഏണസ്റ്റ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. താമരക്കുളം വാര്‍ഡില്‍ നിന്നാണ് ഇവര്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കൊച്ചി കോര്‍പ്പറേഷനില്‍ 48 പേരുടെ പിന്തുണയുമായാണ് കോണ്‍ഗ്രസിലെ ടോണി ചമ്മണി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ . ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എമ്മിലെ കെ.ജി. ജേക്കബിന് 24 വോട്ട് ലഭിച്ചു. രണ്ട് സ്വതന്ത്രര്‍ ടോണിയെ പിന്തുണച്ചു. കതൃക്കടവ് വാര്‍ഡില്‍ നിന്നാണ് ടോണി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ബി.ജെ.പി. അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
യു.ഡി.എഫിന് വന്‍ ഭൂരിപക്ഷമുള്ള തശ്ശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിലെ ഐ.പി. പോള്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് കോണ്‍ഗ്രസ് വിമതരുടേതടക്കം 47 വോട്ടാണ് പോളിന് ലഭിച്ചത്. എല്‍ .ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എമ്മിലെ പി.എ. പുരുഷോത്തമന് ആറ് വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. അംഗം വോട്ട് അസാധുവാക്കി.
ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കത്തിനിടെ നടന്ന വോട്ടെടുപ്പില്‍ 38 വോട്ട് ലഭിച്ചാണ് പ്രൊഫ. എ.കെ. പ്രേമജം കോഴിക്കോട് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി. എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍മന്ത്രി എം.ടി.പത്മയ്ക്ക് 32 വോട്ട് ലഭിച്ചു. പ്രൊഫ. എ.കെ. പ്രേമജം ഇത് രണ്ടാം തവണയാണ് കോഴിക്കോട് കോര്പ്പറേഷന് മേയറാകുന്നത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications