കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊഴിഞ്ഞ്പോക്ക് നേരിടാന്‍ ഗൂഗിളില്‍ ശമ്പള വര്‍ധന

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: വന്‍തോതിലുള്ള കൊഴിഞ്ഞ് പോക്ക് തടയനായി ശമ്പളം കൂട്ടാന്‍ ഗൂഗിള്‍ തീരുമാനിച്ചതായി വാര്‍ത്ത. ഗൂഗിളിലെ മികച്ച ജീവനക്കാരൊക്കെ ഫേസ്‍ബുക്ക് എന്ന സൈറ്റ് നടത്തുന്ന കമ്പനിയിലേയ്ക്ക് ചേക്കേറുന്നതാണ് പുതിയ തീരുമാനത്തിന് പ്രചോദനമായത്.

2011 ജനുവരി മുതലായിരിയ്ക്കും ശമ്പള വര്‍ധന നടപ്പാക്കുക. ലോകത്ത് എമ്പാടുമുള്ള 23,000 ഗൂഗിള്‍ ജീവനക്കാര്‍ക്കും ഈ ശമ്പള വര്‍ധന ലഭിയ്ക്കും. ശമ്പളത്തിന് പുറമേ ഉത്സവ ബോണസായി 1000 ഡോളര്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ടത്രെ.

ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് മികച്ച ജീവനക്കാരെ കിട്ടാനായി വന്‍ പോരാണ് നടക്കുന്നതെന്നാണ് ഗൂഗിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പാട്രിക്ക് പിഷെറ്റ് ഈയിടെ ഒരു യോഗത്തില്‍ അഭിപ്രായപ്പെട്ടത്. ഗൂഗിളില്‍ കഠിനാധ്വാനം ചെയ്യുന്ന നിങ്ങള്‍ക്ക് വേണ്ടത്ര പ്രതിഫലം കിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക തങ്ങളുടെ ലക്ഷ്യമാണെന്ന് സിഇഒ എറിക് സ്മിഡ്ത് ഈയിടെ ജീവനക്കാര്‍ക്ക് അയച്ച മെയിലി‍ല്‍ പറഞ്ഞിരുന്നു.

ഗൂഗിളിന്റെ വളരെ പ്രധാന വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച പലരും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് അത് ഉപേക്ഷിച്ച് ഫേസ്‍ബുക്കില്‍ ചേര്‍ന്നിരുന്നു. ഗൂഗിളിന്റെ പരസ്യ വിഭാഗം, ആന്‍ഡ്രോയിഡ് ഒഎസ്, ക്രോം ബ്രൗസര്‍, മറ്റ് സോഫ്റ്റ്വേര്‍ പ്രോജക്ടുകള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് ജോലി ഉപേക്ഷിച്ചത്. ഇത് കമ്പനിയ്ക്ക് വന്‍ ആഘാതമാണ് ഉണ്ടാക്കിയത്.

English summary
Internet search titan Google Inc is planning to give a 10 per cent salary hike to all of its 23,000 employees across the world starting next year, says a media report. The pay hike comes as Google ramps up its battle with competitors, especially neighbouring Facebook Inc, in a fight to secure talented staff. About 10 per cent of Facebook"s employees are Google veterans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X