കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ ഉഷാറില്ല, നിഫ്ടി താഴോട്ട്

Google Oneindia Malayalam News

മുംബൈ: നവംബര്‍ പത്ത് ബുധനാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റങ്ങളോ ഇറക്കങ്ങളോ ഉണ്ടായില്ല. സെന്‍സെക്സ് 56 പോയന്റ് കുറഞ്ഞ് വിപണി ക്ലോസ് ചെയ്തു.

സെന്‍സെക്സ് 20,875.71 (-56.77)
നിഫ്ടി 6,275.70 (-25.85)

യൂറോപ്യന്‍ വിപണി താഴോട്ടായിരുന്നത് ഇന്ത്യന്‍ വിപണിയിലെ തണുത്ത നിലയ്ക്ക് കാരണമായി. കാര്യമായ വാങ്ങല്‍ എങ്ങും കണ്ടില്ല. ബാങ്ക്, ക്യാപ്പിറ്റല്‍ ഗുഡ്സ്, ഹെല്‍ത്ത കേര്‍, ടെലകോം ഓഹരികളൊക്കെ താഴോട്ടായിരുന്നു. റിലയന്‍സ് അര ശതമാനം താഴോട്ട് പോയി.

എന്നാല്‍ ഓയില്‍-ഗ്യാസ്, അഡാഗ് ഉടമസ്ഥതയിലുള്ള കമ്പനികള്‍ എന്നിവയൊക്കെ വാങ്ങല്‍കാരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. വിപണി ഇനിയും പത്ത് ശതമാനമെങ്കിലും കയറുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇപ്പോള്‍ കാണുന്ന ഈ തണുത്ത പ്രവണത പുതിയ ഉയരങ്ങളിലെത്തിയ ശേഷമുള്ള നിലയുറപ്പിയ്ക്കലാണെന്നാണ് ഇവരുടെ അഭിപ്രായം.

എന്നാല്‍ പുതിയതായി നിക്ഷേപകര്‍ക്ക് പണമിറക്കാന്‍ പറ്റിയതല്ലാത്ത രീതിയില്‍ പല ഓഹരികളുടെയും വിലകള്‍ ഉയര്‍ന്ന് കഴിഞ്ഞതായി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

English summary
Indian markets ended lackluster session on a lower note Wednesday due to lack of buying interest at higher levels. Negative European markets also dampened the sentiments. National Stock Exchange’s Nifty ended at 6275.45, down 26.10 points or 0.41 per cent. The 30-share index touched a high of 6307.65 and low of 6269.25. Bombay Stock Exchange’s Sensex closed at 20874.43, down 58.05 points or 0.28 per cent. The index touched a high of 20970.91 and low of 20858.24.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X