പൃഥ്വിരാജ് ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി

നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് ചവാന്‍. ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മഹാരാഷ്ട്ര കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഒരു പ്രമേയത്തിലൂടെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സോണിയാഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.
ബുധനാഴ്ച രാവിലെ കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, എ.കെ.ആന്റണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സോണിയ പൃഥ്വിരാജ് ചവാനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ചവാനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി നിയമിക്കാന്‍ സോണിയ തീരുമാനിച്ചത്.
മുംബൈ ആദര്‍ശ് ഫ്‌ളാറ്റ് വിവാദത്തില്‍ കുരുങ്ങിയ ചവാന്‍ സോണിയയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന് രാജിക്കത്ത് നല്‍കിയിരുന്നു.












Click it and Unblock the Notifications