കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചവാന്റെ പിന്‍ഗാമിയെ സോണിയ തീരുമാനിക്കും

  • By Lakshmi
Google Oneindia Malayalam News

Sonia gandhi
മുംബൈ: ഫ്ലാറ്റ് വിവാദത്തെത്തുടര്‍ന്ന് രാജിവച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ പിന്‍ഗാമിയായി ആരു വേണമെന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കും.

ചൊവ്വാഴ്ച രാത്രി ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗമാണ് ഒരു പ്രമേയത്തിലൂടെ ഇതിന് സോണിയാഗാന്ധിയെ ചുമതലപ്പെടുത്തിയത്. കേന്ദ്ര നിരീക്ഷകരായ എ.കെ. ആന്റണിയുടെയും പ്രണബ് മുഖര്‍ജിയുടെയും സാന്നിധ്യത്തിലായിരുന്നു യോഗം.

ചവാന്റെ പിന്‍ഗാമി ആരായിരിക്കും എന്നതിനെപ്പറ്റി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ പൃഥ്വിരാജ് ചവാന്‍, മുകുള്‍ വാസ്‌നിക്, മഹാരാഷ്ട്ര കൃഷിമന്ത്രി ബാലാ സാഹേബ് തോറത്ത് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്.

മുന്‍മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ്, ഗുരുദാസ് കാമത്ത്, രാധാകൃഷ്ണ പാട്ടീല്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നതായി സൂചനയുണ്ട്. എന്നാല് വിലാസ് റാവുവിന്റെ പേര് ഫ്ലാറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അവഗണിക്കാനാണ് സാധ്യത.

അങ്ങനെ വന്നാല്‍ ഇതുവരെ വിവാദങ്ങളിലൊന്നും അകപ്പെടാത്ത ബാലാസാഹേബ് തോറത്തിനാകും പരിഗണന ലഭിക്കുക. സഖ്യകക്ഷിയായ എന്‍.സി.പി. നേതാവും കേന്ദ്രമന്ത്രിയുമായ ശരദ്പവാറിന്റെ അഭിപ്രായം കൂടി അറിഞ്ഞശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം.

English summary
Array
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X