ദില്ലിയില്‍ ഹിജഡകള്‍ക്ക് 1000 രൂപ പെന്‍ഷന്‍
ദില്ലി: സമൂഹത്തില്‍ ഏറെ അവഗണന അനുഭവിക്കുന്നവരാണ് ഹിജഡകള്‍ അടുത്തകാലത്തായി ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
ഹിജഡകളുടെ സാമൂഹികനില മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ദില്ലിയില്‍ ഇവര്‍്ക് പെന്‍ഷന്‍ പദ്ധതി വരുന്നു.
നഗരത്തിലെ മൂന്നുലക്ഷത്തോളം വരുന്ന ഹിജഡകള്‍ക്കു പ്രതിമാസം 1000 രൂപ പെന്‍ഷന്‍ നല്‍കാന്‍ ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചു.
മുതിര്‍ന്ന പൌരന്മാര്‍, വിധവകള്‍, ശാരീരിക വൈകല്യമുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കു നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ 18 വയസ്സിനു താഴെയുള്ള അനാഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന് മുന്പ് 2010 ഓഗസ്റ്റില്‍ കര്‍ണാടകത്തിലെ യദ്യൂരപ്പ സര്‍ക്കാര്‍ നാല്‍പത് വയസ്സിന് മുകളിലുള്ള ഹിജഡകള്‍ക്ക് 400 രൂപ മാസം പെന്‍ഷന്‍ ഇനത്തില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications