അട്ടപ്പാടി ഭൂമി ആദിവാസികള്‍ക്ക് തിരികെ നല്‍കും

കാറ്റാടി കമ്പനി ഭൂമി അനധികൃതമായി കയ്യേറിയതാണെന്നും ഭൂമി ഒഴിപ്പിച്ച് ആദിവാസികള്‍ക്കു തിരികെ നല്‍കണമെന്നും ശുപാര്‍ശ ചെയ്തു കൊണ്ടു ചീഫ് സെക്രട്ടറി പി.പ്രഭാകരന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ യോഗം അംഗീകരിക്കുകയായിരുന്നു.
സംഭവം അന്വേഷിച്ച പ്രോജക്ട് ഓഫിസറും ജില്ലാ കലക്ടറും അട്ടപ്പാടിയിലെ ഭൂമി കാറ്റാടി കമ്പനി അനധികൃതമായി കയ്യേറിയതാണെന്നു നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനുള്ള മാര്‍ഗം അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വിഎസ്് അച്യുതാനന്ദന്‍ അറിയിച്ചു.
അതിനു മുന്നോടിയായി വിഷയം പരിശോധിക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, ധനമന്ത്രി തോമസ് ഐസക്ക്, തുറമുഖ വകുപ്പ് മന്ത്രി വി.സുരേന്ദ്രന്‍ പിള്ള എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.












Click it and Unblock the Notifications