നഗ്നചിത്രമെടുത്ത് പണംതട്ടുന്ന 2പേര്‍കൂടി പിടിയില്‍
എടപ്പാള്‍: വിനോദയാത്രയ്ക്കും പഠനത്തിനുമായി ബംഗ്ലൂരിലെത്തുന്നവരെ ഭീഷണിപ്പെടുത്തി നഗ്‌നരാക്കിയ ശേഷം നീലച്ചിത്രം നിര്‍മിക്കുമെന്നു പറഞ്ഞു പണം തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ കൂടി പോലീസ് പിടിയിലായി.
കര്‍ണാടക സ്വദേശികളായ യുവാവും യുവതിയുമാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ഇവരെ ഇന്നു ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കും.
ചങ്ങരംകുളത്തുനിന്നു ബംഗളുരുവില്‍ വിനോദയാത്ര പോയ നാലംഗസംഘത്തെ രഹസ്യകേന്ദ്രത്തില്‍ കൊണ്ടുപോയി നഗ്‌നരാക്കി സ്ത്രീക്കൊപ്പം നിര്‍ത്തി അശ്ലീലരംഗങ്ങള്‍ പകര്‍ത്തിയതിനെപ്പറ്റി നടന്ന അന്വേഷണത്തില്‍ കഴിഞ്ഞയാഴ്ച മൈസൂര്‍ മാണ്ഡ്യ സ്വദേശി മനോജ്(34), കുടക് മടിക്കേരി സ്വദേശി യാക്കൂബ്(24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ റിമാന്‍ഡ് ചെയ്‌തെങ്കിലും കേരളാ പോലീസ് നല്‍കിയ വിവരപ്രകാരം കര്‍ണാടക പോലീസെത്തി കസ്റ്റഡിയില്‍ വാങ്ങി തുടര്‍ അന്വേഷണത്തിനു കൊണ്ടുപോയി.
അവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കഴിഞ്ഞദിവസം യുവാവും യുവതിയും വലയിലായത്.
കേരളത്തില്‍നിന്നു ബാംഗ്ലൂരിലെത്തി താമസസ്ഥലം തേടിപ്പോകുന്നതിനിടെ ഈ സംഘത്തിന്റെ വലയില്‍ കേരളത്തിലെ ഒട്ടേറെ ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പെട്ടിട്ടുണ്ടെന്ന് അന്വേഷകസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications