ഒന്നരവയസ്സുകാരി അണലിയെ കളിപ്പാട്ടമാക്കി
കൊട്ടാരക്കര: കളിപ്പാട്ടമെന്നുകരുതി പാമ്പിനെയെടുത്ത് കളിയ്ക്കുകയും കടിയ്ക്കുകയും ചെയ്ത കുഞ്ഞ് പാമ്പിന്റെ കടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊട്ടാത്തല ചേന്ദ്രശേഖരന്‍ പിള്ള-ദീപാകുമാരി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകള്‍ ഗായത്രിയാണ് കളിപ്പാട്ടമാണെന്ന് കരുതി അണലിയെ കടിച്ചത്.
മുത്തശ്ശിയ്‌ക്കൊപ്പം ജ്യേഷഠനെ കാത്തിരിക്കവെയാണ് ഗായത്രി പാമ്പിനെ കളിപ്പാട്ടമാക്കിയത്. കഴിഞ്ഞ ദിവസം വൈകീട്ട് വീടിന്റെ പൂമുഖത്തുവച്ചായിരുന്നു സംഭവം. മുത്തശ്ശി എഴുന്നേറ്റ് പുറത്തേയ്ക്ക പോയി തിരികെ വന്നപ്പോഴാണ് ഗായത്രിയുടെ കയ്യില്‍ പാമ്പിരിക്കുന്നത് കണ്ടത്.
ഗായത്രി പാമ്പിനെ ചുണ്ടാടുചേര്‍ത്ത് വച്ചിരിക്കുകയായിരുന്നു. മുത്തശ്ശി ഉടന്‍ തന്നെ കുട്ടിയുടെ കയ്യില്‍ നിന്നും പാമ്പിനെ തട്ടിക്കളഞ്ഞു.
ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തി പാമ്പിനെ പിടിച്ച് പാത്രത്തിലാക്കി കുട്ടിയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് കുട്ടിയെ കൊല്ലത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. രക്തപരിശോധനയില്‍ പാമ്പുകടിയേറ്റിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ആശങ്കയകന്നത്. അരമീറ്ററോളം നീളമുണ്ടായിരുന്നു പാമ്പിന്.












Click it and Unblock the Notifications