കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടുരിയല്‍ കേസ്: രാജ്‌മോഹന്‍ ഉണ്ണിത്താന് വാറണ്ട്

  • By Lakshmi
Google Oneindia Malayalam News

Rajmohan Unnithan
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കന്മായ രാജ്‌മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദിനും കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടുരിയല്‍ കേസുമായി ബന്ധപ്പെട്ടാണ് വാറണ്ട്. ഈ കേസില്‍ രാജ്‌മോഹനും ശരത്തും സാക്ഷികളാണ്.

കോടതിയിലെത്തി സാക്ഷിമൊഴി നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മുന്നിലാണ് മുണ്ടുരിയല്‍ കേസ് പരിഗണനക്കുവന്നിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ സാക്ഷികളായ കൊഞ്ചിറവിള സ്വദേശി എസ്.സജി, അമ്പലത്തറ സ്വദേശി പി.ജയകുമാര്‍ എന്നിവര്‍ക്കെതിരെയും വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേസ്സിലെ നിര്‍ണായക സാക്ഷിയായ കോണ്‍ഗ്രസ്‌നേതാവ് ചെമ്പഴന്തി അനില്‍, കരിയത്തെ വസ്തുവും വീടും വിറ്റ് സ്ഥലംവിട്ടുപോയതായി പോലീസ് റിപ്പോര്‍ട്ട് നല്‍കി. അനിലിനെതിരെ വാറന്റ് ഉത്തരവിട്ടില്ല.

2004 ജൂണ്‍ 20 ന് പി.എം.ജി. ജങ്ഷനിലെ പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തിന് മുന്നിലാണ് സംഭവം നടന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും ഐ.ഗ്രൂപ്പിനെതിരായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

യോഗത്തിന് മാരുതി വാനിലെത്തിയ നേതാക്കളെ മര്‍ദിക്കുകയും മുണ്ടുരിയുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മുപ്പതുപ്രതികളാണ് കേസ്സിലുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X