സെക്സിയായ വനിതാ കായികതാരം ആര്?

റോബര്‍ട്ടോ മാന്‍സിനൊ ആരെന്നല്ലേ.. പ്രഫഷണല്‍ സ്കൈ ഡൈവറായ റോബര്‍ട്ട മാന്‍സിനൊ മോഡലും കൂടിയാണ്. നാഷണല്‍ ഫ്ലീസ്റ്റൈല്‍ ചാമ്പ്യനും ഫ്ലീ ഫ്ലൈ റെക്കോഡ് ജേതാവുമാണ് റോബര്‍ട്ടോ മാന്‍സിനൊ. ആകാശത്ത് പാരച്ച്യൂട്ട് ഇല്ലാതെ പറന്നിറങ്ങുന്ന റോബര്‍ട്ട മാന്‍സിനൊ ഇപ്പോള്‍ യുവ കോമളന്മാരുടെ മനസ്സിലും പറന്നിറങ്ങിയിരിയ്ക്കുകയാണ്.
ലോകത്തെ പ്രധാന ഫാഷന്‍ മാസികകളിലെ പേജുകളിലെല്ലാം പ്രത്യക്ഷപ്പെട്ട റോബര്‍ട്ട 4000 തവണ ആകാശത്ത് നിന്ന് ചാടിയിട്ടുണ്ട്. 2001 മുതല്‍ സ്കൈ ഡൈവിംഗ് നടത്തുകയാണ് ഈ സുന്ദരി. ഒരു ചലച്ചിത്രം കണ്ടാണത്രെ ഇതില്‍ റോബര്‍ട്ട ആകൃഷ്ടയായത്. സുഹൃത്തായ ഒരു സ്കൈ ഡൈവറെ പറഞ്ഞ് സമ്മതിപ്പിച്ച് പരിശീലനം നേടിയ റോബര്‍ട്ട പിന്നീട് നേട്ടങ്ങള്‍ കൊയ്യുന്നത് പതിവാക്കി.
ആദ്യം പാരച്ച്യൂട്ട് ഇല്ലാതെ പറന്നിറങ്ങി പിന്നീട് പാരച്ച്യൂട്ട് തുറന്ന് താഴെ എത്തുകയാണ് സ്കൈ ഡൈവര്‍മാരുടെ രീതി. ഇങ്ങനെ ചാടിയപ്പോള്‍ അഞ്ച് തവണയെങ്കിലും പാരച്ച്യൂട്ട് നേരെ തുറക്കാതെ പ്രശ്നമായിട്ടുണ്ടെന്നാണ് റോബര്‍ട്ട പറയുന്നത്. ഇതിന് കാരണം എന്തെന്നല്ലേ. ശരിയായ രീതിയില്‍ പാരച്ച്യൂട്ട് പായ്ക്ക് ചെയ്യാത്തതായിരുന്നു ഇതിന് കാരണം. റോബര്‍ട്ട തന്നെയായിരുന്നു ഈ പാരച്ച്യൂട്ടുകള്‍ പായ്ക്ക് ചെയ്തത്. 29-ാം തവണ ചാടിയപ്പോഴായിരുന്നു ആദ്യമായി പ്രശ്നം ഉണ്ടായത്.
ആകാശങ്ങള്‍ കീഴടക്കിയ റോബര്‍ട്ട ലോകത്തെ ഏറ്റവും സെക്സി ആയ വനിതാ കായിക താരം കൂടിയാവുന്നത് പുതിയ കൊടുമുടികള്‍ കീഴടക്കുന്നതിന് തുല്യമാണ്.












Click it and Unblock the Notifications