റഷ്യയിലെ ജയിലുകളില്‍ സൂര്യസ്‌നാനം
മോസ്‌കോ: റഷ്യന്‍ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടി സൂര്യസ്‌നാനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നു.
ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള അത്യാധുനിക ഉപകരണങ്ങള്‍ തടവുകാര്‍ക്ക് ലഭ്യമാക്കാനും പദ്ധതിയുണ്ടെന്ന് മോസ്‌കോയിലെ ബുതിര്‍ക ജയില്‍ മേധാവി സെര്‍ജി തെല്യാനിക്കോവ് പറഞ്ഞു.
ആരോഗ്യ സ്‌നാനം, പരമ്പരാഗത വിധികള്‍ പ്രകാരമുള്ള സുഖചികിത്സ തുടങ്ങി സൗകര്യങ്ങളും തടവുകാര്‍ക്ക് ഇനി മുതല്‍ ലഭ്യമാകും.
റഷ്യയിലെ ജയിലുകളില്‍ തടവുകാരെ കുത്തിനിറച്ചിരിക്കുകയാണെന്നും അനാരോഗ്യകരമായ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
ആരോപണം രൂക്ഷമായതോടെയാണ് തടവുകാരെ പരിപോഷിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ആധുനിക ചികിത്സയും സൂര്യസ്‌നാനവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കി തടവുകാരുടെ ആരോഗ്യം സംരക്ഷിക്കുകയാണ് തങ്ങളുടെ പദ്ധതിയെന്ന് തെല്യാനിക്കോവ് വ്യക്തമാക്കി.












Click it and Unblock the Notifications