Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാഭം എടുക്കല്‍: ഓഹരി വിപണി താഴോട്ട്

മുംബൈ: കനത്ത ലാഭം എടുക്കലിനെ തുടര്‍ന്ന് നവംബര്‍ 11 വ്യാഴാഴ്ച ഓഹരി വിപണി താഴോട്ടായിരുന്നു. റിയാല്‍റ്റി, ഐടി, ഓയില്‍ ആന്റ് ഗ്യാസ് എന്നീ രംഗങ്ങളിലെ ഓഹരികളായിരുന്നു പ്രധാനമായും താഴോട്ട് പോയത്.

സെന്‍സെക്സ് 20,589.09 (-286.62)
നിഫ്ടി 6,194.25 (-81.45)

സെന്‍സെക്സ് 20600 ന് താഴെ വന്നത് ആശങ്ക ഉണ്ടാക്കുന്നത്. നിഫ്ടി 6200 താഴെ എത്തുകയും ചെയ്തു. എന്നാല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 1597 ഓഹരികളാണ് വിലക്കയറ്റം കാണിച്ചത്. വില കുറഞ്ഞവ 1278 മാത്രമണെന്നത് ആശ്വാസ ദായകമാണ്.

ഏഷ്യയിലെ ഒരു പ്രധാന വിപണിയായ ദക്ഷിണ കൊറിയയിലെ ഓഹരി വിപണി കനത്ത തോതില്‍ താഴോട്ട് പോയത് ഇന്ത്യയെ ബാധിച്ചു. കൊറിയന്‍ വിപണിയില്‍ 1900 കോടി ഡോളറിനുള്ള ഓഹരികളാണ് വിറ്റുപോയി. ഇത് ചെറിയ തുകയല്ല. യു എസ് പ്രസിഡണ്ട് ബാരക്ക് ഒബാമയും കൊറിയന്‍ പ്രസിഡണ്ടും തുറന്ന വ്യാപാര കരാര്‍ ഒപ്പിടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇതാണ് കൊറിയന്‍ വിപണിയായ കോപ്സി താഴോട്ട് പോകാന്‍ കാരണം. 2.7 ശതമാനമാണ് കൊപ്സി ഇടിഞ്ഞത്.

യു എസ് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനായുള്ള ശ്രമത്തിന്റെ ഭാഗമായി ഫെഡറല്‍ റിസര്‍വ് വന്‍ തോതില്‍ യു എസ് സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുകയാണ്. കൂടുതല്‍ പണം ലഭ്യമാക്കാനാണ് ഈ നടപടി. എന്നാല്‍ ഇത് നല്ലതാവില്ലെന്ന് പല നിരീക്ഷകരും പറയുന്നത്. ഇത് വളരുന്ന സമ്പദ് വ്യവസ്ഥകളിലെ വിപണികളെ ദോഷകരമയി ബാധിച്ചേയ്ക്കുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+