Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌പെക്ട്രം അഴിമതി: രാജ രാജിവെക്കില്ലെന്ന് ഡിഎംകെ

A Raja
ചെന്നൈ: 2 ജി സ്‌പെക്ട്രം ഇടപാടില്‍ ആരോപണ വിധേയനായ ടെലികോം മന്ത്രി എ. രാജ രാജിവയ്‌ക്കേണ്ടതില്ലെന്നു ഡിഎംകെ വ്യക്തമാക്കി.

രാജയ്‌ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നു ഡിഎംകെ വക്താവും ലോക്‌സഭാ എംപിയുമായ ടിഎ. ഇളങ്കോവന്‍ പറഞ്ഞു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ നിയമം അനുസരിച്ചാണ് രാജ പ്രവര്‍ത്തിച്ചത്. സിഎജി റിപ്പോര്‍ട്ടില്‍ രാജയ്‌ക്കെതിരേ തെളിവുകളില്ല.സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടക്കുകയാണ് അത് അവസാനിക്കുന്നതു വരെ എല്ലാവരും കാത്തിരിക്കണമെന്നും ഇളങ്കോവന്‍ പറഞ്ഞു.

രാജയുടെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച സാഹചര്യത്തിലാണ് ഇളങ്കോവന്റെ പ്രസ്താവന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+