Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയെ പുറത്താക്കൂ, സര്‍ക്കാരിനെ തുണയ്ക്കാം-ജയലളിത

ദില്ലി: ടു ജി സ്പെക്ട്രം അനുവദിച്ച കേസില്‍ അഴിമതി നടത്തിയെന്ന ആരോപണത്തന് വിധേയനായ ആരോപണവിധേയനായ കേന്ദ്രമന്തി എ.രാജയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയാന്‍ കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിനെ എ.ഐ.എ.ഡി.എം.കെ പിന്തുണയ്ക്കുമെന്ന് ജയലളിത.

ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയലളിത ഇത് വെളിപ്പെടുത്തിയത്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന് ഉപാധികളൊന്നും മുന്നോട്ട് വയ്ക്കുന്നില്ലെന്നും ജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ വേണ്ടി മാത്രമാണ് പിന്തുണ വാഗ്ദാനം ചെയ്യുന്നതെന്നും ജയലളിത പറയുന്നു.

ഡി എം കെ പിന്തുണ പിന്‍വലിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ വീഴും ഡിഎംകെയ്ക്ക് 18 എം പിമാരാണുള്ളത്. എ.ഐ.എ.ഡി.എം.കെയ്ക്ക് ലോക്സഭയില്‍ ഒമ്പത് എം.പിമാരുണ്ട്. മറ്റ് ചില പാര്‍ട്ടികളുടെ എം.പിമാരുടെ പിന്തുണ നേടാന്‍ വിഷമമില്ലെന്നാണ് ജയലളിത പറയുന്നത്. അതുകൊണ്ട് സര്‍ക്കാരിനെ നില നിറുത്താനാവും. പിന്തുണയ്ക്ക് തയാറാവുന്ന പാര്‍ട്ടികള്‍ ഏതൊക്കെയാണെന്ന് ജയലളിത പറയാന്‍ കൂട്ടാക്കിയില്ല.

രാജക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നത് കോണ്‍ഗ്രസിന്റെ പ്രതിച്ഛായ്ക്ക് കൂടുതല്‍ കളങ്കം വരുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+