സൗമിത്ര സെന്നിനെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ

പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുകള്‍ മുദ്ഗല്‍, നിയമവിദഗ്ധന്‍ ഫാലി എസ്. നരിമാന്‍ എന്നിവരും അടങ്ങിയ സമിതി രണ്ടു മാസം മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. സെന്‍ ഉന്നയിച്ച വാദങ്ങള്‍ രാജ്യസഭാ സമിതി തള്ളി. ഇന്ത്യന്‍ ഭരണഘടനയുടെ 126(4), 217(1) വകുപ്പുകള്‍ പ്രകാരം സെന്‍ കുറ്റക്കാരനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ് വോട്ടിനിട്ട് പാസാക്കണം. തുടര്‍ന്ന് രാഷ്ട്രപതിയുടെ ഉത്തരവോടെ മാ്ത്രമേ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കൂ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് അന്വേഷണം നടത്താന്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ഹമീദ് അന്‍സാരി ഉത്തരവിട്ടത്.
1984 ല്‍ സെയിലും ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ റിസീവര്‍ പദവിയിലിരിക്കെ സൗമിത്രാ സെന്‍ 33,22,800 രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. സെയിലില്‍ നിന്നു ലഭിച്ച പണം പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ 93ല്‍ സെന്നിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പത്ത് വര്‍ഷത്തിനു ശേഷം സെന്‍ ജഡ്ജി ആയപ്പോഴും പണം സ്വന്തം പേരില്‍ തന്നെ കിടന്നു.
2003 ഡിസംബര്‍ മൂന്നിന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ സെന്‍ രണ്ട് വര്‍ഷമായി നീതിന്യായ നിര്‍വഹണത്തില്‍ ഇടപെടുന്നില്ല. ഇംപീച്ച് ചെയ്യപ്പെടുകയാണെങ്കില്‍ അത്തരത്തില്‍ പുറത്തുപോകുന്ന ആദ്യ ജഡ്ജിയാകും സൗമിത്ര സെന്‍.












Click it and Unblock the Notifications