സായിബാബ ക്ഷേത്രത്തിലെ കിരീടം മോഷ്ടിച്ചു
ആനന്ദ് (ഗുജറാത്ത്): സായി ബാബ ക്ഷേത്രത്തിലെ ബാബയുടെ വിഗ്രഹത്തില്‍ അലങ്കരിച്ചിരുന്ന സ്വര്‍ണകിരീടം പട്ടാപ്പകല്‍ മോഷണംപോയി.
ഗുജറാത്തിലെ ആനന്ദ് ഗ്രാമത്തിലാണ് സംഭവം. ഏകദേശം 12.5 ലക്ഷം രൂപ വിലമതിക്കുന്ന കിരീടമാണ് മോഷണം പോയത്. സിസിടിവി അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളുള്ള ക്ഷേത്രത്തിലാണ് മോഷ്ടാക്കള്‍ കൃത്യം നടത്തിയത്.
അഞ്ചു മിനിട്ടുനേരം സി.സി.ടി.വി. കാമറ പ്രവര്‍ത്തനരഹിതമാക്കിയശേഷമാണ് കിരീടം മോഷ്ടിച്ചിരിയ്ക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടവരാണ് മോഷ്ടാക്കളെന്നാണ് പോലീസിന്റെ നിഗമനം.












Click it and Unblock the Notifications