യെദ്യൂരപ്പയും വിമതരും കഴുതകളെ ബലി നല്‍കി?
ബാംഗ്ലൂര്‍: കര്‍ണാടകയിലെ രാഷ്ട്രീയകളിയ്ക്കിടെ മുഖ്യമന്ത്രി പദം ഉറപ്പിയ്ക്കാന്‍ യെദ്യൂരപ്പയും മന്ത്രിസഭ വീഴ്ത്താന്‍ വിമത ബിജെപി എംഎല്‍എമാരും കേരളത്തിലെ ഭദ്രകാളി ക്ഷേത്രത്തില്‍ മൃഗബലി നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇരു കൂട്ടരും കഴുതകളെ ബലി നല്‍കിയെന്നാണ് കര്‍ണാടകയില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിശ്വാസവോട്ടെടുപ്പിന് മുമ്പാണു യെദ്യൂരപ്പ കേരളത്തിലെ ക്ഷേത്രത്തിലെത്തി ശത്രുസംഹാരപൂജയും മൃഗബലിയും നടത്തിയത്. ഇതിന് രണ്ടുമാസം മുമ്പു യെദിയൂരപ്പ തമിഴ്‌നാട്ടിലെ തിരുനല്ലൂരിലുള്ള ശനി ക്ഷേത്രത്തിലെത്തി കാക്കകള്‍ക്കു ഭക്ഷണം കൊടുത്തിരുന്നു. ഇങ്ങനെ ചെയ്താല്‍ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാകുമെന്നാണ് വിശ്വാസം.
കേരളത്തിലെ ക്ഷേത്രത്തില്‍ പൂജയും മൃഗബലിയും നടത്തിയ ശേഷം രണ്ടു വിശ്വാസവോട്ടെടുപ്പിലും യെദ്യൂരപ്പ ജയിച്ചതോടെയാണ് വിമത എംഎഎമാരും ഇതേ പാത പിന്തുടര്‍ന്നത്. സ്പീക്കര്‍ അയോഗ്യരാക്കിയ 11 ബിജെപി എംഎല്‍എമാരും അഞ്ചു സ്വതന്ത്ര എംഎല്‍എമാരും ചേര്‍ന്ന് അമാവാസി നാളിലാണപൂജ നടത്തിയത്.
പുരോഹിതനായ ഭാനുപ്രകാശ് ശര്‍മയുടെ ഉപദേശപ്രകാരമാണു യെദ്യൂരപ്പ ശത്രുസംഹാരപൂജയും മൃഗബലിയും നടത്തിയത്. മുന്‍മുഖ്യമന്ത്രിയും ദള്‍ നേതാവുമായ ദേവെഗൗഡയും ശര്‍മയുടെ നിര്‍ദേശപ്രകാരം ഇത്തരം പൂജകള്‍ നടത്തിയെന്നും നാഗാലാന്റിലെ കൊടുംവനത്തില്‍ എട്ടു പന്നികളെ ജീവനോടെ കുഴിച്ചിടുന്ന അഷ്ടവരാഹം വെളുത്ത പന്നിയെ ജീവനോടെ കുഴിച്ചിടുന്ന ശ്വേതവരാഹം എന്നീ ചടങ്ങുകളാണ് ഗൗഡ അനുഷ്ഠിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications