കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍ നിരോധനം നടപ്പാക്കണം: മുല്ലക്കര

  • By Ajith Babu
Google Oneindia Malayalam News

Mullakara Rathnakaran
പാലക്കാട്: എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക വിഷമുള്ള കീടനാശിനികള്‍ നിരോധിച്ച ശേഷം മാത്രം കേന്ദ്രം പഠനം നടത്തിയാല്‍ മതിയെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍.

എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനികള്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം തയ്യാറാവണം. ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുള്ളത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഈ മാരക കീടനാശിനി നിരോധിയ്ക്കണം. ഭക്ഷ്യവകുപ്പ് നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊടുമ്പില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കീടനാശിനികള്‍ പ്രയോഗിക്കുന്നത് സംബന്ധിച്ച് എല്ലാതരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടാവണം. റെഡ്, യെല്ലോ വിഭാഗത്തിലുള്ള കീടനാശിനികള്‍ വാങ്ങുന്നതിന് കൃഷി ഓഫീസറുടെ രേഖാമൂലമുള്ള കുറിപ്പ് വേണമെന്ന് നിയമഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മുല്ലക്കര രത്‌നാകരന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X