അനാരോഗ്യം വെളിയത്തെ മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍

വെളിയത്തിന് പകരം സെക്രട്ടറിസ്ഥാനത്ത് ആരെ കൊണ്ടുവരുമെന്ന ആലോചനയിലാണ് സി പി ഐ ദേശീയ നേതൃത്വം. പാര്‍ട്ടി സമ്മേളനത്തിലല്ലാതെ സെക്രട്ടറിയെ മാറ്റുന്നത് അപൂര്‍വമാണ്. അതിനാല്‍ തത്കാലത്തേക്ക് ഒരു ആക്ടിങ് സെക്രട്ടറിയെ നിയമിയ്ക്കാനാണ് ആലോചന.
വെളിയത്തിന് പകരം കെഇ ഇസ്മയില്‍, സികെ ചന്ദ്രപ്പന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പരിഗണിയ്ക്കുന്നതെന്ന് സൂചനകളുണ്ട്.
സി പി ഐ സംസ്ഥാന നേതൃയോഗം വെള്ളിയാഴ്ച ആരംഭിക്കുകയാണ്. നാളെത്തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുമെന്നറിയുന്നു.
ഞായറാഴ്ച സംസ്ഥാന കൗണ്‍സില്‍ യോഗവും ചേരുന്നുണ്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അന്നുണ്ടായേക്കും.












Click it and Unblock the Notifications