ലീവെടുത്ത് വിദേശ ജോലി വേണ്ട: ഹൈക്കോടതി

സൗദി അറേബ്യയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജൈനമ്മ കെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി ഇങ്ങനെ ഉത്തരവിട്ടത്. രണ്ടു തവണയായി പത്തുവര്‍ഷം ശമ്പളമില്ലാതെ അവധി നേടിയ ജൈനമ്മ മൂന്നാം തവണ അഞ്ചു വര്‍ഷത്തെ അവധിക്ക് അപേക്ഷിച്ചപ്പോള്‍ സര്‍ക്കാര്‍ നിരസിച്ചിരുന്നു
ഇതിനെതിരെയാണ് ഇവര്‍ ഹര്‍ജി നല്‍കിയത്. ഇവരുടെ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ദീര്‍ഘകാലം വിദേശത്തു ജോലി ചെയ്ത ശേഷം പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നു കോടതി കുറ്റപ്പെടുത്തി.
ഇത്തരം നടപടികള്‍ അപലപനീയമാണ്. ഇത്തരക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications