Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: അട്ടിമറിക്കുന്നത് കോണ്‍ കേന്ദ്ര മന്ത്രി?

Deepak Kumar
കൊച്ചി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളിലൊരാളായ ദിലീപ് രാഹുലന്‍ കൊലപാതകം നടത്തിയിട്ടുണ്ടെന്ന് ആരോപണം. കേസിലെ പ്രധാന സാക്ഷികളിലൊരാളായ ദീപക് കുമാറാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊല്ലപ്പെട്ടത് ആരെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ഇയാള്‍ ഒരു മലയാളിയാണെന്നും നാസര്‍ എന്നൊരാള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നും ദീപക് പറഞ്ഞു.

ലാവലിന്‍ കേസ് അന്വേഷിക്കുന്ന സംഘത്തില്‍ നിന്ന് ഡിവൈഎസ്പി അശോക് കുമാറിനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് ദീപക് ആരോപിച്ചു. ദിലീപ് രാഹുലന്‍ ഒരു കേന്ദ്രമന്ത്രിയെ സ്വാധീനിച്ചാണ് അശോക് കുമാറിനെ സ്ഥലം മാറ്റിയതെന്ന് ദീപക് ആരോപിക്കുന്നു. ഏഷ്യാനെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപക് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ തയാറായില്ലെങ്കിലും ഇടയ്ക്കിടെ ഗള്‍ഫില്‍ പോകുന്ന മന്ത്രിയാണ് അദ്ദേഹമെന്ന സൂചനകള്‍ ദീപക് നല്‍കുന്നു.

ഇക്കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിന് മുമ്പില്‍ വെളിപ്പെടുത്തുമെന്നും ദീപക് വ്യക്തമാക്കി. നേരത്തെ കേസില്‍ പിണറായി വിജയനെതിരെ ദീപക് സി.ബി.ഐയ്ക്ക് രേഖാമൂലം മൊഴി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+