Get Updates
Get notified of breaking news, exclusive insights, and must-see stories!

170 കോടിയുടെ വജ്രമോതിരം ലേലത്തിന്

A rare pink diamond is up for auction in Switzerland
ജനീവ: അപൂര്‍വമായ പിങ്ക് വജ്രക്കല്ലില്‍ തീര്‍ത്ത മോതിരം ജനീവയില്‍ ലേലത്തിന്. ലേലത്തില്‍ വെയ്ക്കുന്ന മോതിരത്തിന്റെ അടിസ്ഥാനവില പുതിയ ലോകറെക്കാര്‍ഡാവും.

24.78 കാരറ്റില്‍ തീര്‍ത്ത ഈ ഡയമണ്ട് മോതിരത്തിന്റെ അടിസ്ഥാന വില 3.8 കോടി ഡോളറായിരിക്കും. അതായത് 170 കോടി രൂപ.

പ്രമുഖ ലേല സ്ഥാപനമായ സോതെബീസാണ് മോതിരം ലേലത്തിന് വയ്ക്കുന്നത്. മോതിരത്തിന്റെ ഇപ്പോഴത്തെ ഉടമ ആരാണെന്ന് വെളിപ്പെടുത്താന്‍ സോതെബീസ് തയ്യാറായിട്ടില്ല. നവംബര്‍ 16നാണ് ലേലം.

ഇതിന് മുമ്പ് 2008ല്‍ വിറ്റ 110 കോടി രൂപയുടെ ഡയമണ്ടാണ് വിലയുടെ കാര്യത്തില്‍ നിലവില്‍ റെക്കോഡിന് ഉടമ. 35.56 കാരറ്റിന്റെ ബ്ലൂ ഡയമണ്ടായിരുന്നു അന്ന് ലേലത്തില്‍പ്പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+