മുരളിയുടെ തിരിച്ചുവരവ്: സോണിയക്കും എതിര്‍പ്പില്ല

പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലും ഇക്കാര്യത്തില്‍ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി മൊഹ്‌സ്വീന കിദ്വായി നേരത്തെ തന്നെ മുരളീധരന്റെ കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
ഏറ്റവുമവസാനം കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, മുരളീധരനെ പാര്‍ട്ടിയില്‍ തിരികെയെടുക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് പ്രഖ്യാപിച്ചതോടെ കേരളത്തിലെ സാഹചര്യവും മുരളിയ്ക്ക് അനുകൂലമായിരുന്നു. ഈ സാഹചര്യത്തില്‍ അടുത്ത മാസംതന്നെ മുരളിയുടെ കോണ്‍ഗ്രസ് പുനഃപ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം വന്നേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications