മാനഭംഗം: കിങ്ഫിഷര്‍ പൈലറ്റ് അറസ്റ്റില്‍
മുംബൈ: എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പൈലറ്റിനെ പോലീസ് അറസ്റ്റുചെയ്തു. കിങ് ഫിഷര്‍ എയര്‍ലൈന്‍സിലെ പൈലറ്റ് ഉദയ് റാവുത്ത് (39) ആണ് അറസ്റ്റിലായത്.
മിഠായി നല്‍കി അനുനയിപ്പിച്ച കുട്ടിയെ ഫഌറ്റിനകത്ത് കയറ്റി ഉദയ് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ കാന്തിവ്‌ലി പോലീസ്‌സ്‌റ്റേഷനില്‍ പരാതി നല്‍കി. ഉദയ് വിവാഹിതനാണെങ്കിലും ഭാര്യ കൂടെയില്ല.
എയര്‍ ഇന്ത്യയില്‍ പൈലറ്റായിരുന്നപ്പോള്‍ ഉദയ് അച്ചടക്കനടപടിക്ക് വിധേയനായിരുന്നു. 2007ലാണ് ഉദയ് കിങ്ഫിഷറില്‍ പ്രവേശിച്ചത്. ഉദയിനെ ചോദ്യം ചെയ്തുവരികയാണെന്ന് സമതനഗര്‍ പോലീസ് പറഞ്ഞു.












Click it and Unblock the Notifications