രാജിവയ്ക്കില്ലെന്ന് രാജ

നിയമങ്ങള്‍ പാലിച്ചാണു 2 ജി സ്‌പെക്ട്രം ലൈസന്‍സ് നല്‍കിയത്. ഇതു സംബന്ധിച്ച എല്ലാ തെളിവുകളും സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്ന് പറഞ്ഞ രാജ തന്റെ രാജി ആവശ്യപ്പെടാന്‍ ജയലളിതയ്ക്കു ധാര്‍മികമായ അവകാശം ഇല്ലെന്നും പറഞ്ഞു.
യാതൊരു കൃത്വിമത്വവും ഞാന്‍ കാട്ടിയില്ല. ഇക്കാര്യത്തില്‍ ഒരു സംശയത്തിന്റെയും ആവശ്യമില്ല. രാജി എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ല- അദ്ദേഹം വ്യക്തമാക്കി.
രാജ രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയത്.
എ.രാജയെ പുറത്താക്കാമെങ്കില്‍ യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന് ജയലളിത കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
രാജയെ പുറത്താക്കിയതിന്റെ പേരില്‍ ഡിഎംകെ പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ അത്രയും എംപിമാരുടെ പിന്തുണ സര്‍ക്കാരിന് ഉറപ്പാക്കുമെന്നും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിത വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications