Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദര്‍ശ് സൊസൈറ്റിയ്ക്ക് നോട്ടീസ്

Environment Ministry issues show cause notice to Adarsh Society
ദില്ലി: ആദര്‍ശ് ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണം അനധികൃതമാണെന്നും അതു പൊളിച്ചുനീക്കണമെന്നും കാണിച്ച് ആദര്‍ശ് ഹൗസിങ് സൊസൈറ്റിക്കു കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. തീരമേഖല പരിപാലനചട്ടം ലംഘിച്ചാണ് ഫ്‌ളാറ്റ് നിര്‍മാണമെന്ന് പരിസ്ഥിതി മന്ത്രാലയം നോട്ടീസില്‍ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം മറുപടി ലഭിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

1986ലെ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ചാണു ഫ്‌ളാറ്റ് നിര്‍മിച്ചിരിക്കുന്നതെന്നു മന്ത്രാലയം വ്യക്തമാക്കുന്നു. ആറു നിലകളുള്ള കെട്ടിടം നിര്‍മിക്കാനായിരുന്ന് അധികൃതര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 31 നിലകളാണു നിര്‍മിച്ചത്.

കാര്‍ഗില്‍ സൈനികര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+