രാജീവിന്റെ മരണത്തിന് പിന്നില്‍ സോണിയയെന്ന്
ദില്ലി: രാജീവ് ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും മരണത്തിനു പിന്നില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് ആര്‍എസ്എസ് മുന്‍ അധ്യക്ഷന്‍ കെഎസ് സുദര്‍ശന്റെ ആരോപണം കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക് പോരിന് ഇടയാക്കുന്നു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎയുടെ ഏജന്റാണ് സോണിയയെന്ന് പറഞ്ഞ സുദര്‍ശന്‍ പ്രസിദ്ധീകരിയ്ക്കാന്‍ കഴിയാത്ത തരത്തിലുള്ളചില വ്യക്തിപരമായ പരാമര്‍ശങ്ങളും കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്കെതിരെ ഉന്നയിച്ചു. സോണിയയെ സംശയ ദൃഷ്ടിയോടെയാണ് രാജീവ് ഗാന്ധി കണ്ടിരുന്നത്. വിവാഹമോചനം നേടുന്ന കാര്യവും അദേഹം ആലോചിച്ചിരുന്നു സുദര്‍ശന്‍ പറഞ്ഞു.
സുദര്‍ശന് ഭ്രാന്താണെന്ന് പറഞ്ഞു കൊണ്ടാണ് കോണ്‍ഗ്രസ് ഇതിന് തിരിച്ചടിച്ചത്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാന്‍ കഴിയില്ല. സുദര്‍ശന്‍ മാപ്പു പറയാന്‍ തയാറാകണം. അല്ലെങ്കില്‍ ക്രിമിനല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിങ് മുന്നറിയിപ്പു നല്‍കി.
സുദര്‍ശന്റെ വിവാദ പരാമര്‍ശത്തെച്ചൊല്ലി രാജ്യസഭയിലും ലോക്‌സഭയിലും കോണ്‍ഗ്രസ-്ബിജെപി വാക്പയറ്റ് നടന്നു.












Click it and Unblock the Notifications