Get Updates
Get notified of breaking news, exclusive insights, and must-see stories!

കിളിരൂര്‍: ശാരിയുടെ മാതാപിതാക്കള്‍ ഉപവാസത്തിന്

തിരുവനന്തപുരം: കിളിരൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണം ആവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കളും ആറുവയസ്സുള്ള മകളും ശനിയാഴ്ച സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം അനുഷ്ടിയ്ക്കും.

അധികാരത്തിലെത്തിയാല്‍ കിളിരൂര്‍ പീഡനക്കേസിലെ പ്രതികളെ ജയിലിലടക്കുമെന്നും കേസിലുള്‍പ്പെട്ട വിഐപികളെ പുറത്തുകൊണ്ടുവരുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്റെ വാക്കുകള്‍. എന്നാല്‍ മുഖ്യമന്ത്രിയായിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം വാക്കുമാറ്റി. നാലരവര്‍ഷം പിന്നിട്ടിട്ടും കേസില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.

കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കിളിരൂര്‍ കേസിന്റെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജു പുഴങ്കരയുടെ നേതൃത്വത്തിലാണു ശനിയാഴ്ച സമരപരിപാടി നടക്കുന്നത്.

പീഡനത്തിരയായ ശാരി 2004 ഓഗസ്റ്റ് 14-നാണ് സ്‌നേഹയ്ക്കു ജന്മം നല്‍കിയത്. ആഴ്ചകളോളം അബോധാവസ്ഥയില്‍ കഴിഞ്ഞ ശാരി 2004 നവംബര്‍ 13-നാണ് മരിച്ചത്.

തൃക്കൊടിത്താനം ആരമലയിലുള്ള വീട്ടുവളപ്പിലാണു ശാരിയുടെ മൃതദേഹം സംസ്‌കരിച്ചത്. കേസന്വേഷണം കാര്യമായി നടന്നില്ലെന്നു മാത്രമല്ല ശാരിയുടെ മരണത്തെക്കുറിച്ചു പുനരന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ നിവേദനങ്ങളും കേസിന്റെ ഫയലുകളും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.

ഫയലുകള്‍ കാണാതായ വിവരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ്‌കുമാറാണ് വെളിപ്പെടുത്തിയത്. സിബിഐ അന്വേഷിച്ച കിളിരൂര്‍ പീഡനക്കേസ് ഇപ്പോള്‍ സിബിഐ കോടതിയിലാണ്.

സിബിഐയുടെ അഭിഭാഷകന്‍ ഹാജരാകാത്തതുമൂലം കേസ് വിചാരണ നടക്കാതെ നീണ്ടുപോകുകയാണ്. കേസ് വാദിക്കാന്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യവും ചെവിക്കൊണ്ടിട്ടില്ല.

കഴിഞ്ഞവര്‍ഷം ഈ ആവശ്യമുന്നയിച്ച് ക്ലിഫ്ഹൗസിനു മുന്നില്‍ ഉപവാസമനുഷ്ഠിച്ച ശാരിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. ഇക്കാര്യങ്ങളടങ്ങിയ നിവേദനം ശനിയാഴ്ച മുഖ്യമന്ത്രിക്കു സമര്‍പ്പിക്കുമെന്നു സുരേന്ദ്രനും ശ്രീദേവിയും പറഞ്ഞു.

ശാരിയുടെ മകള്‍ സ്‌നേഹ ഇപ്പോള്‍ തൃക്കൊടിത്താനം ബയാസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തു കൊണ്ടുപോയ ശാരിയെ ഉന്നതരടക്കം ഒട്ടേറെപ്പേര്‍ക്കു കാഴ്ചവച്ചതായും ലൈംഗികപീഡനത്തിനിരയായ ശാരി മാരകരോഗം ബാധിച്ചു മരണപ്പെട്ടതായുമാണ് കേസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+