മദനിയുടെ അറസ്റ്റിന് പിന്നില്‍ സിറാജെന്ന് ആരോപണം
തൃശൂര്‍: മദനിയുടെ അറസ്റ്റിനു പിന്നില്‍ പൂന്തുറ സിറാജിനു പങ്കുണ്ടെന്ന് സംശയിക്കുന്നതായി സംസ്ഥാന സെക്രട്ടറി സിഎച്ച് റഷീദ് ആരോപിച്ചു. മദനിക്കു ചില കാര്യങ്ങളില്‍ തെറ്റുപറ്റിയിട്ടുണ്ട്. ചിലര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പൂന്തുറ സിറാജിനെ തല്‍സ്ഥാനത്തു നിന്നു ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു നിയമിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമില്ലെന്നും റഷീദ് പറഞ്ഞു. ഇതോടെ പിഡിപിയിലെ ഭിന്നത വീണ്ടും രൂക്ഷമായിരിക്കുകയാണ്.
സംഘടനാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിയെ പുറത്താക്കിയത് ജനാധിപത്യവിരുദ്ധമാണെന്നും അച്ചടക്കസമിതിയെ അംഗീകരിക്കില്ലെന്നും അഷ്‌റഫ് വ്യക്തമാക്കി.
ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ നിര്‍ദ്ദേശപ്രകാരമാണ് വര്‍ക്കിങ് ചെയര്‍മാനായിരുന്ന പൂന്തുറ സിറാജിനെയും ജനറല്‍ സെക്രട്ടറിയായിരുന്ന ഗഫൂര്‍ പുതുപ്പാടിയെയും പുറത്താക്കിയത്. പരസ്പര വിരുദ്ധ പരസ്യപ്രസ്താവനകളുമായി രംഗത്തെത്തി അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതിനായിരുന്നു നടപടി.












Click it and Unblock the Notifications