Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതൃമാറ്റത്തെക്കുറിച്ച് അറിയില്ല: വെളിയം

Veliyam
തിരുവനന്തപുരം: സി പി ഐ സംസ്ഥാന ഘടകത്തിന് പുതിയ നേതൃത്വം വരാന്‍ പോകുന്നതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.

തിരുവനന്തപുരത്ത് സി പി ഐ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വെളിയം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

അനാരോഗ്യത്താല്‍ വെളിയം സെക്രട്ടറി സ്ഥാനം ഒഴിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സി പി ഐയുടെ നേതൃയോഗങ്ങള്‍ വെള്ളിയാഴ്ച തുടങ്ങുകയും ഇതില്‍ പങ്കെടുക്കാനായി കേന്ദ്രനേതാക്കള്‍ എത്തുകയും ചെയ്യുന്നുണ്ട്.

ഈ സാഹചര്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ വെളിയത്തോട് ഇതിനെക്കുറിച്ച് ആരാഞ്ഞത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് താന്‍ ഇതുവരെ ഒന്നും അറിഞ്ഞില്ല എന്നായിരുന്നു വെളിയത്തിന്റെ മറുപടി.

സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന് താന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും വെളിയം പറഞ്ഞു.

ഇതിനിടെ സി പി ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പറഞ്ഞു.

സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാവുമെന്ന് താന്‍ പറഞ്ഞതായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ട് അത്ഭുതപ്പെട്ടുവെന്നും ബര്‍ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+