Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിന്റെ കൊല: ഭാര്യയും കാമുകനും അറസ്റ്റില്‍

ഇരിട്ടി: റബ്ബര്‍ ടാപ്പിങ് തൊഴിലാളിയെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരിട്ടി സ്വദേശിയായ ജിമ്മി(36)യുടെ മരണമാണ് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവത്തില്‍ ജിമ്മിയുടെ ഭാര്യനിഷ(29), ജമ്മിയുടെ സുഹൃത്തും നിഷയുടെ കാമുകനുമായ ആശിഷ് അഗസ്റ്റിന്‍(25), അഗസ്റ്റിന്റെ സുഹൃത്ത് റോയി(25)എന്നിവരെ ഇരിട്ടി പൊലീസ് അറസ്റ്റുചെയ്തു.

പ്രതികള്‍ സംഘംചേര്‍ന്ന് ജിമ്മിയെ കട്ടന്‍ചായയില്‍ വിഷം ചേര്‍ത്ത് കൊന്നുവെന്നാണ് കേസ്.
കഴിഞ്ഞദിവസം പുലര്‍ച്ചെ വീട്ടില്‍നിന്ന് ടാപ്പിങ്ങിന് പോയ ജിമ്മി ഭാര്യ കുപ്പിയിലാക്കി നല്കിയ കട്ടന്‍ ചായയും കൊണ്ടുപോയിരുന്നു.

ടാപ്പിങ്ങിനിടെ ചായ കുടിച്ച ജിമ്മിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിഷം ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു.

അസ്വാഭാവിക മരണം എന്ന നിലയിലാണ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ജിമ്മിയുടെ ബന്ധുക്കള്‍ പരാതി നല്കി. തുടര്‍ന്ന് ഡിവൈഎസ്പി പ്രത്യേക സംഘത്തെക്കൊണ്ട് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ജിമ്മിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ ആശിഷ് അഗസ്റ്റ്യന്‍ ജിമ്മിയുടെ ഭാര്യ നിഷയുമായി അടുപ്പത്തിലായിരുന്നു. ജിമ്മിയെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. അതിന് ജിമ്മിയെ വകവരുത്താമെന്ന് അഗസ്റ്റ്യന്‍ പറഞ്ഞപ്പോള്‍ നിഷ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ പിന്നീടവര്‍ തീരുമാനം മാറ്റി. പെയിന്റിങ് തൊഴിലാളിയായ ആശിഷ് അഗസ്റ്റ്യന്‍ തന്റെ കൂടെ ജോലിചെയ്യുന്ന റോയിയുടെ സഹായവും ഇതിനായി പ്രയോജനപ്പെടുത്തി.

ചായയില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്ന സംശയം ജിമ്മി തോട്ടം ഉടമയോടും വീട്ടില്‍ ഫോണില്‍ വിളിച്ച് ഭാര്യയോടും പറഞ്ഞിരുന്നു. പണിസ്ഥലത്ത് തളര്‍ന്നുവീണ ജിമ്മിയെ ആശുപത്രിയില്‍ എത്തിക്കാന്‍ അഗസ്റ്റ്യനും റോയിയും മുന്‍പന്തിയിലുണ്ടായിരുന്നു.

ശവസംസ്‌കാര ചടങ്ങിലും ഇവര്‍ പങ്കെടുത്തു. ചായയില്‍ വിഷം കലര്‍ന്നതായുള്ള സംശയം ജിമ്മി തോട്ടം ഉടമയോടും ഫോണില്‍ ഭാര്യയോടും പറഞ്ഞതാണ് പോലീസിന് സംശയം ഉണ്ടാക്കിയത്. തുടര്‍ന്ന് ജിമ്മിയുടെ ഭാര്യയുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ മരണദിവസം വന്ന ചില കോളുകളും എസ്.എം.എസ്സും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലും ശാസ്ത്രീയ അന്വേഷണവുമാണ് മൂന്നുപേരുടെയും അറസ്റ്റിലേക്ക് നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+