കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീട്ടുകളിച്ച് 24കാരന്‍ കോടീശ്വരനായി

  • By Lakshmi
Google Oneindia Malayalam News

Jonathan
കാനഡ: ചീട്ടുകളിച്ച് കോടീശ്വരനാവുക അതും ഇരുപത്തിനാലാമത്തെ വയസ്സില്‍, വല്ല സിനിമയിലും സംഭവിച്ചേക്കാമെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി.

കാനഡക്കാരനായ ജൊനാഥന്‍ ദുഹാമെല്‍ എന്ന യുവാവാണ് ഇരുപത്തിനാലും വയസ്സില്‍ ചീട്ടുകളിച്ച് 41കോടിയുടെ അധിപനായത്.

ചീട്ടുകളിയില്‍ ഭ്രമം മൂത്ത് പഠനം പോലും അവസാനിപ്പിച്ച ജൊനാഥനെ വീട്ടുകാരെല്ലാം ശപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ചീട്ടുകളിച്ച് ജൊനാഥന് ജീവിക്കാനറിയാമെന്ന് വന്നതോടെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ഈ യുവാവ് പ്രിയപ്പെട്ടവനായിരിക്കുന്നു.

ലോകത്തിന്റെ ചൂതാട്ട തലസ്ഥാനമായ ലാസ്‌വേഗസിലെ റി ഓള്‍ സ്യൂട്ട് ആന്റ് കാസിനോയില്‍ നടന്ന ലോക പോക്കര്‍(ചീട്ടുകളിയിലെ ഒരിനം)മത്സരത്തില്‍ ജേതാവായാണ് ജൊനാഥന്‍ കോടീശ്വരനായത്.

ജൂലൈയില്‍ ആരംഭിച്ച മത്സരത്തില്‍ 7319 കളിക്കാരാണ് പങ്കെടുത്തത്. പതിനായിരം ഡോളര്‍(4.5ലക്ഷം രൂപ)യായിരുന്നു പ്രവേശന ഫീസ്.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദപഠനത്തിന് ചേര്‍ന്ന ജൊനാഥന്‍ കളിക്കമ്പം മൂത്ത് രണ്ടാംവര്‍ഷത്തില്‍ പഠനം നിര്‍ത്തുകയായിരുന്നു.

ഇപ്പോള്‍ കോടീശ്വരനായെങ്കിലും വെറുതെയിരിക്കാനോ പണം ബാങ്കിലിട്ട് പലിശകൊണ്ടു ജീവിക്കാനോ താന്‍ ഒരുക്കമല്ലെന്നാണ് ജൊനാഥന്‍ പറയുന്നത്. പകരം ഇപ്പോള്‍ കിട്ടിയ പണം വച്ച് വീണ്ടും പോക്കര്‍ കളിയ്ക്കു പോകാന്‍ തന്നെയാണ് ജൊനാഥന്റെ തീരുമാനം.

മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ അമേരിക്കക്കാരനായ ജോണ്‍ റാസെനര്‍ നേടിയത് ഏതാണ്ട് 24 കോടി രൂപയാണ്.

English summary
Duhamel, from Boucherville, Quebec became the first Canadian citizen in history to win poker’s world championship.Duhamel, a 23-year-old poker pro, collected a whopping $8,944,310 in prize money. He was also presented with the widely-cherished and universally-revered gold and diamond-encrusted gold bracelet, representing the game’s sterling achievement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X