കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 വര്‍ഷത്തിന് ശേഷം സ്യൂചിയ്ക്ക് മോചനം

  • By Ajith Babu
Google Oneindia Malayalam News

Aung San Suu Kyi
യാങ്കൂണ്‍: മ്യാന്‍മറില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഓങ് സാന്‍ സ്യൂചിയെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കുമെന്ന് പട്ടാളഭരണകൂടം ഉറപ്പുനല്‍കി. അറുപത്തിയഞ്ചുകാരിയും നോബേല്‍ സമ്മാന ജേതാവുമായ സ്യൂചിയുടെ ശിക്ഷാ കാലാവധി ശനിയാഴ്ചയാണ് അവസാനിക്കുന്നത്.

അര നൂറ്റാണ്ടായി പട്ടാളഭരണത്തിന് കീഴിലുള്ള മ്യാന്‍മറില്‍ പലതവണയായി 21 വര്‍ഷം സ്യൂചി തടങ്കല്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു.

മ്യാന്‍മറില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാള ഭരണകൂടം വിജയിച്ചതിനിടെയാണ് സ്യൂചി മോചിതയാകുന്നത്.

ഈ വിവാദ തിരഞ്ഞെടുപ്പിനെ സ്യൂചിയും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമൊക്രസിയും നിശിതമായി വിമര്‍ശിച്ചിരുന്നു.

English summary
65-year-old Nobel Peace Prize laureate Aung San Suu Kyi, who has spent much of the past two decades in house arrest, is supposed to be released on Saturday, Nov 13.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X