എനിക്ക് ചൈനയോട് പ്രണയം: സര്‍ദാരി

ചൈനയിലെ ജനങ്ങളോടും സംസ്‌കാരത്തോടും എനിക്ക് പ്രണയമാണെന്നാണ് തോന്നുന്നത്. ചൈനയെന്ന് കേള്‍ക്കുന്നതേ സന്തോഷമാണ്. അവിടത്തെ ഓരോ ഭാഗങ്ങളും എനിക്കു പ്രിയപ്പെട്ടതാണ്.
അവിടത്തെ ജനങ്ങളുടെ സൗന്ദര്യവും സംസ്‌കാരത്തിന്റെ സൗന്ദര്യവും എന്നും എന്നെ ആകര്‍ഷിക്കുന്നു -സര്‍ദാരി പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് ചൈന സന്ദര്‍ശനത്തിനായി പുറപ്പെടുമ്പോഴായിരുന്നു സര്‍ദാറി തന്റെ ചൈന പ്രണയം തുറന്നുപറഞ്ഞത്.
ചൈനയില്‍ നിന്നും പാകിസ്താനിലേയ്ക്ക് കൂടുതല്‍ സമ്പാദ്യം വരണമെന്നും ചൈനയുടേതായി കൂടുതല്‍ സ്ഥാപനങ്ങള്‍ പാകിസ്താനില്‍ ഉണ്ടാകണമെന്നുമാണ് തന്റെ ആഗ്രഹമെന്നും സര്‍ദാരി പറഞ്ഞു.
ചൈനയും പാകിസ്താനും തമ്മില്‍ ഇന്നുള്ള സൗഹൃദം വരും തലമുറകളും നിനിര്‍ത്തുമെന്ന് സര്‍ദാരി പ്രത്യാശ പ്രകടിപ്പിച്ചു.
ചൈനയിലെത്തുന്ന സര്‍ദാരി പ്രധാനമന്ത്രി വെന്‍ ജിയാബോ, തായ്‌ലാന്‍ഡിന്റെ പ്രധാനമന്ത്രി അഭിസിത് വെജ്ജാജിവ എന്നിവരെയും ചൈനയിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും കാണുന്നുണ്ട്.












Click it and Unblock the Notifications